Site icon Fanport

ചെൽസിക്ക് പുതിയ ക്യാപ്റ്റൻ

ചെൽസി വനിതാ ടീം പുതിയ ക്യാപ്റ്റനെ നിയമിച്ചു. ഇംഗ്ലീഷ് വിങ്ങറായ കരൻ കാർണെയാണ് ചെൽസിയുടെ ക്യാപ്റ്റനായി നിയമിക്കപ്പെട്ടത്. കഴിഞ്ഞ‌ സീസൺ അവസാനത്തോടെ ചെൽസിയുടെ മുൻ ക്യാപ്റ്റൻ ചാപ്മാൻ വിരമിച്ചിരുന്നു. 2016 മുതൽ ചെൽസിയിൽ ഉള്ള താരമാണ് വിങ്ങറായ കാർണെ. 2016ൽ ബർമിങ്ഹാം സിറ്റിയിൽ നിന്നാണ് താരൻ ചെൽസിയിൽ എത്തിയത്.

മുമ്പ് ആഴ്സണലിനായും താരം കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള വനിതാ താരങ്ങളിൽ ഒരാളാണ് കാർണെ. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം താരം ഭൂരിഭാഗവും കളത്തിന് പുറത്തായിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ലീഗിലെ ആദ്യ മത്സരത്തിലാകും കാർണെ ആദ്യമായി ചെൽസി ആം ബാൻഡ് അണിയുക.

Exit mobile version