Site icon Fanport

ചൈനയെ കളി പഠിപ്പിക്കാൻ ഇറ്റലിയിൽ നിന്നും കന്നവാരോ എത്തിയേക്കും

ചൈനീസ് ദേശീയ ടീമിന്റെ പരിശീലകനാവാൻ ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവരോ എത്തിയേക്കും. ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ അനുസരിച്ച് സ്ഥാനമൊഴിഞ്ഞ ഇറ്റാലിയൻ പരിശീലകൻ മാഴ്‌സെല്ലോ ലിപ്പിക്ക് പകരക്കാരനാവാൻ മുൻ ലോകചാമ്പ്യൻ കന്നവരോ എത്തിയേക്കും, നിലവിൽ ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ഗുവാങ്‌സോ എവെർഗ്രാൻഡെയുടെ മാനേജരാണ് കന്നവരോ. കന്നവരോ ലിപ്പിയുടെ പകരക്കാരനായാൽ അത് വെറും യാദൃശ്ചികത മാത്രമാവില്ല.

2012 ൽ എവെർഗ്രാൻഡെയുടെ പരിശീലകനായിട്ടാണ് ലിപ്പി ചൈനയിൽ എത്തുന്നത്. പിന്നീട് അവരുടെ സ്പോർട്ടിങ് ഡയറക്ടർ ആവാൻ സ്ഥാനമൊഴിഞ്ഞപ്പോൾ പകരക്കാരനായി എത്തിയതും കന്നവാരോ ആണ്. എക്കാലത്തെയും മികച്ച പ്രതിരോധതാരങ്ങളിൽ ഒരാളായ കന്നവാരോ ബാലൻ ദേയോർ നേടിയ മൂന്നു പ്രതിരോധ താരങ്ങളിൽ(ബെക്കൻബോവർ,സമ്മേർ) ഒരാളാണ്. ബുഫൺ കഴിഞ്ഞാൽ ഇറ്റലിക്ക് വേണ്ടി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് കന്നവാരോയാണ്.

Exit mobile version