Site icon Fanport

17കാരൻ കാമവിംഗയെ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ്

ഫ്രഞ്ച് ക്ലബായ റെന്നെസിന്റെ അത്ഭുത ബാലൻ എഡ്വാർഡോ കാമവിംഗയെ സ്വന്തമാക്കാം റയൽ മാഡ്രിഡ് രംഗത്ത്. 17കാരനായ താരത്തെ അവസാന വർഷങ്ങളിൽ റയൽ മാഡ്രിഡ് സ്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. 16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്തിക്കൊണ്ട് കാമവിംഗ കഴിഞ്ഞ വർഷം വാർത്തകളിൽ നിറഞ്ഞി നിന്നിരുന്നു.

റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം ഈ സീസണിൽ സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇതിനകം റെന്നെസിനായി 30ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് അണ്ടർ 21 ടീമിലും താരം എത്തിയിട്ടുണ്ട്. താരത്തെ സ്വന്തമാക്കണം എങ്കിൽ റയൽ വലിയ വില തന്നെ നൽകേണ്ടി വരും.

Exit mobile version