Site icon Fanport

ജയത്തോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി തുടങ്ങി, അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി യോഗ്യതയും ഉറപ്പിച്ചു

പോണ്ടിച്ചേരിയിൽ നടക്കുന്ന ദക്ഷിണ മേഖല ഇന്റർ യൂണിവേഴ്സിറ്റി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വിജയം. ഇന്ന് തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങിയ കാലിക്കറ്റ് ടൈ ബ്രേക്കറിലാണ് വിജയം സ്വന്തമാക്കിയത്. മദ്രാസ് യൂണിവേഴ്സിറ്റി ആയിരുന്നു എതിരാളികൾ. നിലവിലെ അഖിലേന്ത്യാ ചാമ്പ്യന്മാരായ കാലിക്കറ്റ് പക്ഷെ ഇന്ന് അത്ര നല്ല പ്രകടനമല്ല കാഴ്ചവെച്ചത്.

നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു. കളി ടൈ ബ്രേക്കറിൽ എത്തിയപ്പോൾ 8-7 എന്ന സ്കോറിന് കാലിക്കറ്റ് വിജയിക്കുകയായിരുന്നു. ഈ വിജയം കാലിക്കറ്റിന് അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിനുള്ള യോഗ്യത ഉറപ്പിച്ചു തന്നു.

Exit mobile version