Site icon Fanport

ബൊറൂസിയ ഡോർട്ട്മുണ്ടിനെ പിടിച്ചു കെട്ടി ഹാന്നോവർ

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ പിടിച്ചു കെട്ടി ഹാന്നോവർ. ആവേശോജ്വലമായ മത്സരം ഗോൾ രഹിത സമനിലയിലാണ് അവസാനിച്ചത്. ഗോളടിക്കാൻ ഇരു ടീമുകളും കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആതിഥേയരായ ഹന്നോവാറിനെതിരെ തുടക്കം മുതൽക്ക് തന്നെ ആക്രമിച്ചാണ് ഡോർട്ട്മുണ്ട് കളിച്ചത്. പക്ഷെ ഇത്തവണ ലൂസിയൻ ഫെവ്‌റേയുടെ തന്ത്രങ്ങൾ ഫലം കണ്ടില്ല . രണ്ടു തവണ ബൊറൂസിയ ലീഡ് നേടിയെന്നു തോന്നിച്ചെങ്കിലും ഗോളകന്നു നിന്നു.

ക്ലബ്ബുകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗോൾ രഹിതമായ സമനില ഉണ്ടാകുന്നത്. ഇതിനു മുൻപ് 52 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നെങ്കിലും ഗോൾ രഹിതമായൊരു മത്സരം ഉണ്ടായിരുന്നില്ല. പരിക്കേറ്റ പുലിസിക്കിന് പകരം മാക്സിമില്യൻ ഫിലിപ്പിനും റിയൂസിനും ഒപ്പം മരിയസ് വോൾഫാണ് കളത്തിലിറങ്ങിയത്.

Exit mobile version