Site icon Fanport

ജോസ് ബട്ട്ലർ അവസാന ടെസ്റ്റിൽ തിരിച്ചെത്തും

ഇന്ത്യക്കെതിരായ പരമ്പരയിലെ അഞ്ചാമത്തെ ടെസ്റ്റിൽ ജോസ് ബട്ട്ലർ ആകും വിക്കറ്റ് കീപ്പർ എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് സ്ഥിരീകരിച്ചു‌ ഓൾഡ് ട്രാഫോഡിൽ വെള്ളിയാഴ്ച ആരംഭിക്കുന്ന മത്സരത്തിൽ ബട്ട്ലർ തന്നെ ആകും വൈസ് ക്യാപ്റ്റൻ എന്നും റൂട്ട് പറഞ്ഞു. ഓവൽ ടെസ്റ്റിൽ കളിച്ച ജോണി ബെയർസ്റ്റോ ആദ്യ ഇലവന് പുറത്തായേക്കും. തന്റെ കുഞ്ഞിന്റെ ജനനത്തിൽ പങ്കെടുക്കുന്നതിനായി ബട്ലർ ടീമിൽ നിന്ന് വിട്ടു നിൽക്കുക ആയിരുന്നു. ഓവലിൽ 157 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് പരമ്പരയിൽ 2-1ന് പിന്നിലാണ്.

ബെയർസ്റ്റോ സ്റ്റമ്പിന് പിന്നിൽ അഞ്ച് ക്യാച്ചുകളുമായി തിളങ്ങി എങ്കിലും രണ്ടാം ഇന്നിങ്സിൽ പൂജ്യത്തിന് പുറത്തായിരുന്നു. ഇടംകൈയ്യൻ സ്പിന്നർ ജാക്ക് ലീച്ചിനെയും ഇംഗ്ലണ്ട് സ്ക്വാഡിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

Exit mobile version