Site icon Fanport

കിരീടം നേടാൻ ബയേണ് ഇനി രണ്ട് ജയം മാത്രം മതി

ബുണ്ടസ് ലീഗ കിരീടം ഒരിക്കൽ കൂടെ ബയേൺ മ്യൂണിച്ചിന്റെ ട്രോഫി ക്യാബിനെറ്റിലേക്ക് പോകും. ഇനി കിരീടം ഉറപ്പിക്കാൻ ബയേണിന് വേണ്ടത് വെറും രണ്ട് വിജയം മാത്രമാണ്. ഇന്നലെ ബയേർ ലവർകൂസനെ കൂടെ പരാജയപ്പെടുത്തിയതോടെ ബയേണിന് 70 പോയന്റായി. 30 മത്സരങ്ങളിൽ നിന്നാണ് ഈ 70 പോയന്റ്. ഇനി നാലു റൗണ്ട് മത്സരങ്ങൾ ആണ് ലീഗിൽ അവസാനിക്കുന്നത്.

രണ്ടാമതുള്ള ഡോർട്മുണ്ടിന് 30 മത്സരങ്ങളിൽ നിന്ന് 63 പോയന്റാണ് ഉള്ളത്. അവർക്ക് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാലും 75 പോയന്റിൽ മാത്രമേ എത്താൻ ആവുകയുള്ളൂ. അതുകൊണ്ട് തന്നെ ബയേണിന് അടുത്ത രണ്ട് വിജയങ്ങൾ കിരീടം നൽകും. ഇനി ഗ്ലാഡ്ബാച്, വെർഡർബ്രെമൻ, ഫ്രെയബർഗ്, വോൾവ്സ്ബർഗ് എന്നിവരാണ് ബയേണിന്റെ എതിരാളികൾ‌.
.
ഇത്തവണ കിരീടം നേടിയാൽ അത് ബയേണിന്റെ 30ആം ജർമ്മൻ ലീഗ് കിരീടമാകും. തുടർച്ചയായ എട്ടാമത്തെ ബുണ്ടസ് ലീഗ കിരീടവുമാകും.

Exit mobile version