Site icon Fanport

ബയേണിനെ സമനിലയിൽ തളച്ച് ഫ്രെയ്ബർഗ്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ കുരുക്കി ഫ്രെയ്ബർഗ്. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ചു പോയന്റ് പങ്കിട്ട് മടങ്ങി. തുടർച്ചയായ ഒൻപതാം കിരീടം കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ ബയേൺ സ്വന്തമാക്കിയിരുന്നു.

ബയേൺ മ്യൂണിക്കിന് വേണ്ടി റോബർട്ട് ലെവൻഡോസ്കിയും ലെറോയ് സാനെയും ഗോളടിച്ചു. ഫ്രെയ്ബർഗിന് വേണ്ടി മാനുവൽ ഗുൽഡേയും ഗന്തറും ഗോളടിച്ചു. ഈ സീസണിൽ ബുണ്ടസ് ഉൽ ലീഗയിൽ 40 ഗോളുകൾ അടിച്ച് ജർമ്മൻ ഇതിഹാസം ജെർഡ് മുള്ളറുടെ റെക്കോർഡിനൊപ്പമെത്തി ലെവൻഡോസ്കി. ഈ സീസണിലെ അവസാന മത്സരത്തിൽ ഗോളടിച്ചാൽ മുള്ളറുടെ റെക്കോർഡും പോളിഷ് സൂപ്പർ സ്റ്റാറിന് സ്വന്തമാക്കാം.

Exit mobile version