Site icon Fanport

ബുണ്ടസ് ലീഗ മെയിൽ തന്നെ പുനരാരംഭിക്കാൻ തീരുമാനം

കൊറോണ ലോകത്തെ മുഴുവൻ പ്രതിസന്ധിയിൽ തന്നെ നിർത്തുകയാണെങ്കിലും ലീഗ് പുനരാരംഭിക്കാൻ തന്നെയാണ് ബുണ്ടസ് ലീഗയുടെ തീരുമാനം. ഇന്നലെ ക്ലബുകളും ലീഗ് അധികൃതരും തമ്മിലുള്ള ചർച്ചയിലും ലീഗ് തുടങ്ങാം എന്നാണ് തീരുമാനമായത്‌. കാണികൾ ഇല്ലാതെയാകും മത്സരങ്ങൾ നടത്തുക. മെയ് 9നാണ് ലീഗ് പുനരാരംഭിക്കാൻ ബുണ്ടസ് ലീഗ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ഗവണ്മെന്റ് ഈ നീക്കത്തെ എതിർത്തേക്കും. ഒക്ടോബർ വരെ ജർമ്മനിയിൽ ഒരു പൊതുപരിപാടിയും വേണ്ട എന്നാണ് ഗവണ്മെന്റിന്റെ തീരുമാനം. അതിനു വിരുദ്ധമായി ഫുട്ബോളിന് അനുമതി കൊടുത്താൽ അത് വലിയ പ്രതിഷേധങ്ങൾ മറ്റു മേഖലകളിൽ നിന്ന് ഉയർത്തിയേക്കും

Exit mobile version