Site icon Fanport

ഹസാർഡ് പെനാൽറ്റി നഷ്ടപ്പെടുത്തിയിട്ടും ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന് ജയം

ബുണ്ടസ് ലീഗയിൽ ബൊറുസിയ മോഷൻഗ്ലാഡ്ബാക്കിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ന്യൂറംബർഗിനെ ഗ്ലാഡ്ബാക്ക് പരാജയപ്പെടുത്തിയത്. തോർഗൻ ഹസാർഡും അലാസെൻ പ്ലിയയുമാണ് ഗ്ലാഡ്ബാക്കിന്റെ ഗോളുകൾ അടിച്ചത്. 35 പോയന്റുമായി ലീഗയിൽ രണ്ടാം സ്ഥാനത്താണ് ഗ്ലാഡ്ബാക്ക്.

ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റി തോർഗൻ ഹസാർഡ് പാഴാക്കി. എന്നാൽ ഏറെ വൈകാതെ തന്നെ ഹസാർഡ് ഗ്ലാഡ്ബാക്കിന്റെ ആദ്യ ഗോൾ നേടി. 86ആം മിനുറ്റിൽ പ്ലിയയുടെ ഗോളിലൂടെ ഗ്ലാഡ്ബാക്ക് വിജയമുറപ്പിച്ചു. ബുണ്ടസ് ലീഗയിൽ ഈ സീസണിൽ എല്ലാ ഹോം മാച്ച് വിജയിച്ച ഏക ടിം ബൊറുസിയ മോഷൻഗ്ലാഡ്ബാക്കാണ്.

Exit mobile version