Site icon Fanport

ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റത്തിനൊരുങ്ങി ബുഫൺ

പിഎസ്ജിയുടെ ഇറ്റാലിയൻ ഇതിഹാസം ബുഫണിന്റെ ലീഗ് വൺ അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു. ഫ്രഞ്ച് ലീഗിൽ പിഎസ്ജിക്ക് വേണ്ടി കയനെതിരായ മത്സരത്തിൽ ബുഫൺ വലകാക്കുമെന്നാണ് കരുതപ്പെടുന്നത്. എംബപ്പേ, കവാനി, വെരട്ടി എന്നിവരോടൊപ്പം ഗോൾ കീപ്പർ അൽഫോൻസ് അരിയോളയും ഇന്നത്തെ മത്സരത്തിനായുള്ള സ്‌ക്വാഡിലില്ല. കെവിൻ ട്രാപ്പും ബഫണും മാത്രമാണ് പിഎസ്ജി കോച്ച് തോമസ് ടൂഹലിന്റെ ഓപ്‌ഷനുകൾ. ഇന്ന് ബുഫൺ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

17 വർഷങ്ങളായി യുവന്റസിന്റെ വലകാത്ത ബുഫൺ കഴിഞ്ഞ സീസണിന്റെ അവസാനമാണ് ടൂറിനിൽ നിന്നും വിടവാങ്ങുമെന്നു പ്രഖ്യാപിചത്. സീരി എയിൽ മത്സരങ്ങളുടെ എണ്ണത്തിൽ 608 കളികളുമായി ബുഫണാണ് രണ്ടാമത്. 974 മിനുട്ടുകൾ ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ നിമിഷം ഗോൾ വഴങ്ങാത്തതിനുള്ള റെക്കോർഡ്, ഒരു സീസണിൽ മാത്രം 21 ക്ലീൻഷീറ്റ് എന്ന റെക്കോർഡ് തുടങ്ങി ഇറ്റലിയിലെ ഒരുവിധം എല്ലാ റെക്കോർഡും ബുഫൺ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version