ബുഫൺ പാർമയ്ക്ക് ഒപ്പം സെക്കൻഡ് ഡിവിഷനിൽ കളിക്കും, 20 വർഷങ്ങൾക്ക് ശേഷം തിരികെ പഴയ ക്ലബിൽ

ജിയാൻ‌ലൂഗി ബഫൺ വിരമിക്കില്ല. ബുഫൺ താൻ കരിയർ ആരംഭിച്ച ക്ലബായ പാർ‌മയിലേക്ക് തിരികെ പോകും. പാർമയുമായി 2 വർഷത്തെ കരാർ മുൻ ഇറ്റലി ക്യാപ്റ്റൻ ഒപ്പുവെച്ചു. ഇപ്പോൾ ഇറ്റലിയിലെ സെക്കൻഡ് ഡിവിഷനിലാണ് പാർമ കളിക്കുന്നത്. പാർമയെ തിരികെ സീരി എയിൽ എത്തിക്കുക ആകും ബുഫന്റെ ചുമതല.

43കാരനായ താരം വിരമിക്കില്ല എന്നും 2022 ലോകകപ്പ് വരെ ഫുട്ബോളിൽ സജീവമായി ഉണ്ടാകും എന്നും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ജെനോവയുടെയും ബെസിക്ടാസിന്റെയും വലിയ ഓഫറുകൾ നിരസിച്ചാണ് ബുഫൺ പാർമയിലേക്ക് പോകുന്നത്.

26 വർഷം മുമ്പ് പാർമയിൽ കരിയർ ആരംഭിച്ച ബഫൺ 2001ൽ ആയിരുന്നു യുവന്റസിലേക്ക് എത്തിയത്. ഈ വർഷം അടക്കം 20 വർഷങ്ങൾ യുവന്റസിനൊപ്പം കളിച്ച താരമാണ് ബുഫൺ. 10 ഇറ്റാലിയൻ ലീഗ് കിരീടവും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 22 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടിയിയിട്ടുണ്ട്.

Exit mobile version