Site icon Fanport

ബുഫൺ പിഎസ്ജിയിലേക്ക്, മെഡിക്കൽ ഒരാഴ്ചയ്ക്കകം

ഇറ്റാലിയൻ ഇതിഹാസം ബുഫൺ പിഎസ്ജിയിലേക്ക് പെട്ടെന്നെത്തും. ഇറ്റലിയിൽ നിന്നും പാരിസിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ബുഫൺ മെഡിക്കലും കഴിഞ്ഞ് പിഎസ്ജിയിലേക്കുള്ള കൂടുമാറ്റം ഒഫീഷ്യലാക്കും. എട്ടു മില്യൺ യൂറോ/ സീസണാണ് പാരിസിൽ നിന്നുമുള്ള ബുഫണിന്റെ ഓഫർ. 17 വർഷങ്ങളായി യുവന്റസിന്റെ വലകാത്ത ബുഫൺ ഈ സീസണിന്റെ അവസാനമാണ് ടൂറിനിൽ നിന്നും വിടവാങ്ങുമെന്നു പ്രഖ്യാപിഎച്ചത്.

സീരി എയിൽ മത്സരങ്ങളുടെ എണ്ണത്തിൽ 608 കളികളുമായി ബുഫണാണ് രണ്ടാമത്. 974 മിനുട്ടുകൾ ഗോൾ വഴങ്ങാതെ ഏറ്റവും കൂടുതൽ നിമിഷം ഗോൾ വഴങ്ങാത്തതിനുള്ള റെക്കോർഡ്, ഒരു സീസണിൽ മാത്രം 21 ക്ലീൻഷീറ്റ് എന്ന റെക്കോർഡ് തുടങ്ങി ഇറ്റലിയിലെ ഒരുവിധം എല്ലാ റെക്കോർഡും ബുഫൺ സ്വന്തമാക്കിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version