Site icon Fanport

ബ്രൂണോ ഫെർണാണ്ടസിനു വേണ്ടി ടോട്ടൻഹാമും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രാൻസ്ഫർ ടാർഗറ്റായ ബ്രൂണോ ഫെർണാണ്ടസിനു വേണ്ടി ടോട്ടൻഹാമും രംഗത്ത്. കഴിഞ്ഞ ദിവസം പോർച്ചുഗലിൽ എത്തിയ ടോട്ടൻഹാം ബീർഡ് അംഗങ്ങൾ ബ്രൂണോയുടെ ഏജന്റുമായും സ്പോർട്ടിംഗുമായും ചർച്ച നടത്തി. തനിക്ക് ഇംഗ്ലണ്ടിൽ കളിക്കണമെന്ന ആഗ്രഹം കഴിഞ്ഞ ദിവസം ബ്രൂണോ വ്യക്തമാക്കിയിരുന്നു. ഇനി പ്രീമിയർ ലീഗിൽ ഏഴു ദിവസങ്ങൾ മാത്രമേ ട്രാൻസ്ഫർ സാധ്യമാവുകയുള്ളൂ എന്നതാൺ ഇപ്പോൾ ടോട്ടൻഹാമിനെയും രംഗത്തിൽ എത്തിച്ചത്.

സ്പോർടിംഗിന്റെ താരമായ ബ്രൂണോ ഈ കഴിഞ്ഞ സീസണിൽ 50 മത്സരങ്ങളിൽ നിന്ന് 31 ഗോളുകളും 17 അസിസ്റ്റും നേടിയിരുന്നു. മധ്യനിരയിൽ കളിച്ചാണ് ബ്രൂണോയുടെ ഈ നേട്ടം. ഒപ്പം പോർച്ചുഗൽ ടീമിന്റെ നാഷൺസ് ലീഗ് കിരീടത്തിലും ബ്രൂണോയ്ക്ക് വലിയ പങ്കുണ്ടായിരുന്നു.

Exit mobile version