രാജി സന്നദ്ധത അറിയിച്ച് ബ്രണ്ടന്‍ മക്കല്ലം

സീസണില്‍ തുടര്‍ച്ചയായ ആറാം തോല്‍വിയേറ്റു വാങ്ങിയ ലാഹോര്‍ ഖലന്തേര്‍സ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം ടീമിന്റെ ക്യാപ്റ്റന്‍സ് സ്ഥാനം ഒഴിയുന്നതിനു സന്നദ്ധത അറിയിച്ചു. ചിലപ്പോള്‍ നേതൃ സ്ഥാനത്തിലൊരു മാറ്റം വന്നാല്‍ ടീമിന്റെ ഭാഗ്യം ചിലപ്പോള്‍ മാറിയേക്കുമെന്നാണ് മക്കല്ലം പറഞ്ഞത്. താന്‍ ഏത് ടീമിനെ നയിക്കുമ്പോളും കാണിക്കുന്ന ആത്മാര്‍ത്ഥത ഇവിടെയും പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അനുകൂലമായി വരുന്നില്ല എന്നത് പരിഗണിക്കുമ്പോള്‍ ഒരു മാറ്റത്തിനു ചിന്തിക്കേണ്ട സമയമായി എന്നാണ് എനിക്ക് തോന്നുന്നതെന്നാണ് മക്കല്ലം ടീം മാനേജ്മെന്റിനെ അറിയിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ താരതമ്യേന മികച്ച സ്കോര്‍ നേടിയെങ്കിലും ലൂക്ക് റോഞ്ചിക്ക് മുന്നില്‍ ടീം പതറുകയായിരുന്നു. രാജി സന്നദ്ധത അറിയിച്ചുവെങ്കിലും ഇന്ന് നടക്കുന്ന മത്സരത്തിലും മക്കല്ലം തന്നെയാണ് നായക സ്ഥാനത്ത് തുടരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലാൽറുവത്താര 2021 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും
Next articleറബാഡയ്ക്ക് മുന്നില്‍ തകര്‍ന്ന് ഓസ്ട്രേലിയന്‍ മധ്യനിര