Site icon Fanport

ബ്രസീലിന്റെ എവർട്ടൺ ബെൻഫികയിലേക്ക്

ബ്രസീലിന്റെ ഫോർവേഡ് എവർട്ടൺ സോറസ് പോർചുഗലിലേക്ക്. താരം പോർച്ചുഗീസ് ക്ലബായ ബെൻഫികയുമായി കരാർ ധാരണയിൽ എത്തിയതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 20 മില്യണോളം നൽകിയാണ് എവർട്ടണെ ബെൻഫിക സ്വന്തമാക്കുന്നത്. ഇറ്റാലിയൻ ക്ലബായ നാപോളിയും ഇംഗ്ലീഷ് ക്ലബായ എവർട്ടണുമെല്ലാം എവർട്ടണായി രംഗത്ത് ഉണ്ടായിരുന്നു‌.

120 മില്യൺ ആയിരുന്നു എവർട്ടന്റെ ഗ്രമിയോവിലെ റിലീസ് ക്ലോസ്. എന്നാൽ താരത്തിന്റെ കരാർ അവസാനിക്കാൻ ആയ സാഹചര്യത്തിൽ ചെറിയ തുകയ്ക്ക് താരത്തെ വിൽക്കാൻ ഗ്രമിയോ തയ്യാറായി. എവർട്ടണെ ബെൻഫിക വിൽക്കുമ്പോൾ ആ വിൽക്കുന്ന തുകയുടെ 15 ശതമാനം ഗ്രമിയോക്ക് നൽകാൻ വ്യവസ്ഥയുണ്ട്. കഴിഞ്ഞ കോപ അമേരിക്കയിൽ ബ്രസീൽ ദേശീയ ടീമിനായി എവർട്ടൺ നടത്തിയ ഗംഭീര പ്രകടനങ്ങൾ യൂറോപ്യൻ ക്ലബുകളുടെ ആകെ ശ്രദ്ധ താരത്തിൽ എത്തിച്ചിടരുന്നു.

കോപയിൽ മൂന്ന് ഗോളുകളും 2 അസിസ്റ്റും എവർട്ടൺ നേടിയിരുന്നു. 12 വർഷങ്ങൾക്ക് ശേഷം ബ്രസീൽ കോപ ചാമ്പ്യന്മാരായതിൽ വലിയ പങ്കു തന്നെ ആയിരുന്നു അത്. 24കാരനായ താരം യൂറോപ്പിലേക്ക് വരാൻ കഴിഞ്ഞ സീസൺ മുതൽ ശ്രമിക്കുന്നുണ്ട്.

Exit mobile version