Picsart 22 11 22 01 46 34 487

ബ്രസീൽ ഒരോ ഗോളിനും ഒരോ ഡാൻസ് കളിക്കും, 10 ഗോളടിച്ചാൽ വരെ ഉള്ള ഡാൻസ് പഠിച്ചു കഴിഞ്ഞു

ഈ ലോകകപ്പിൽ ബ്രസീൽ ഒരോ ഗോളിനും ഒരോ ഡാൻസ് കളിക്കും എന്ന് ബ്രസീലിയൻ താരം റഫീഞ്ഞ. ബ്രസീൽ താരങ്ങളുടെ ഗോളടിച്ചാലുള്ള നൃത്തങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ഇടയിൽ എന്നും ചർച്ചാ വിഷയമാകാറുണ്ട്‌. അടുത്തിടെ റയലിനായി കളിക്കുമ്പോൾ വിനീഷ്യസ് ജൂനിയർ നൃത്തം ചെയ്തതിന് വംശീയ അധിക്ഷേപം നേരിടുകയും അതിന് പ്രതിഷേധമായി ബ്രസീലിയൻ താരങ്ങൾ അവരുടെ ക്ലബുകൾക്കായി കളിക്കുമ്പോൾ നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

ഈ ലോകകപ്പിലും ബ്രസീലിന്റെ നൃത്തം കാണാൻ ആകും. ഒരോ ഗോളിനും വ്യത്യസ്ത നൃത്തങ്ങൾ ഇത്തവണ ഉണ്ടാകും എന്ന് ബ്രസീലിയൻ താരം റഫീഞ്ഞ പറഞ്ഞു. സത്യം പറഞ്ഞാൽ പത്താം ഗോളിന് വരെ ഉള്ള നൃത്തങ്ങൾ ഞങ്ങൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്, എന്ന് ബ്രസീൽ ഫോർവേഡ് റാഫിഞ്ഞ പറഞ്ഞു.

ഓരോ മത്സരത്തിനും ഞങ്ങൾ ഏകദേശം 10 നൃത്തങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, ആദ്യത്ത ഗോളിന് ഒന്ന്, രണ്ടാമത്തേതിന് ഒന്ന്, മൂന്നാമത്തേതിന് ഒന്ന്… അങ്ങനെ 10 ഗോൾ വരെ. ഞങ്ങൾ ഒരു കളിയിൽ 10-ൽ കൂടുതൽ സ്കോർ ചെയ്താൽ ഞങ്ങൾ പുതിയ നൃത്തം കണ്ടു പിടിക്കേണ്ടി വരും എന്നും റഫീഞ്ഞ പറഞ്ഞു.

നവംബർ 24ന് സെർബിയക്ക് എതിരെ ആണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം.

Exit mobile version