അമേരിക്കക്കെതിരെ ബ്രസീലിന് ഏകപക്ഷീയ വിജയം

ഇന്ന് പുലർച്ചെ നടന്ന സൗഹൃദ മത്സരത്തിൽ അമേരിക്കയെ ബ്രസീൽ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. നിരവധി അരങ്ങേറ്റങ്ങൾ കണ്ട മത്സരത്തിൽ നെയ്മറും ഫെർമീനോയുമാണ് ബ്രസീലിനായി സ്കോർ ചെയ്തത്. കളി തുടങ്ങി 11ആം മിനുട്ടിൽ തന്നെ ആദ്യ ഗോൾ പിറന്നു. ഡഗ്ലസ് കോസ്റ്റയുടെ അസിസ്റ്റിൽ നിന്നായിരുന്നു 11ആം മിനുട്ടിൽ ഫർമീനോ സ്കോർ ചെയ്തത്.

നെയ്മറിന്റെ ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. ഫിനിഷിംഗിലെ പോരായ്മകൾ ഇല്ലായിരുന്നു എങ്കിലും ഇതിലും മികച്ച മാർജിനിൽ ബ്രസീൽ വിജയിച്ചേനെ. നാല് അരങ്ങേറ്റങ്ങളാണ് ഇന്ന് ബ്രസീൽ ജേഴ്സിയിൽ കണ്ടത്. ആർതർ, പക്വേറ്റ, എവർട്ടൺ, റിച്ചാർലിസൺ എന്നീ താരങ്ങൾ ഇന്ന് ടീമിനായി അരങ്ങേറ്റം നടത്തി.

ബുധനാഴ്ച എൽ സാൽവദോറുമായാണ് ബ്രസീലിന്റെ അടുത്ത മത്സരം.

Exit mobile version