Site icon Fanport

ബ്രസീൽ ഈസ് ബാക്ക്!! പരാഗ്വേക്ക് എതിരെ വൻ വിജയം

കോപ അമേരിക്കയിൽ ബ്രസീൽ വിജയ വഴിയിൽ. ഇന്ന് പരാഗ്വേയെ നേരിട്ട ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ഇരട്ട ഗോളുകളുമായി വിനീഷ്യസ് ജൂനിയർ ബ്രസീലിന്റെ വിജയത്തിന് കരുത്തേകി. ഇന്ന് തുടക്കം മുതൽ നല്ല ഫുട്ബോൾ ആണ് ബ്രസീൽ കളിച്ചത്. 31ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മുന്നിലെത്താൻ അവസരം ലഭിച്ചു എങ്കിലും പക്വേറ്റ എടുത്ത കിക്ക് ലക്ഷ്യത്തിൽ എത്തിയില്ല.

Picsart 24 06 29 08 40 06 340

35ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിന്റെ ഫിനിഷ് അവരെ മുന്നിൽ എത്തിച്ചു. പക്വേറ്റ ആയിരുന്നു ഈ അസിസ്റ്റ് നൽകിയത്. 43ആം മിനുട്ടിൽ സാവിയോയുടെ ഗോൾ. സ്കോർ 2-0. ആദ്യ പകുതിയുടെ അവസാന നിമിഷം വിനീഷ്യസ് വീണ്ടും ഗോൾ നേടി. സ്കോർ 3-0.

രണ്ടാം പകുതിയിൽ ഒരു ലോംഗ് റേഞ്ചറിലൂടെ ആൾഡെരെറ്റെ പരാഗ്വേക്ക് ആയി ഒരു ഗോൾ മടക്കി. എന്നാൽ അവസാനം പക്വേറ്റയുടെ ഒരു പെനാൾട്ടി ഗോൾ കൂടെ വന്നതോടെ ബ്രസീലിന്റെ വിജയം പൂർത്തിയായി.

Exit mobile version