Site icon Fanport

റയലിന്റെ ബ്രാഹിം ഡയസിനെ എ സി മിലാൻ സ്വന്തമാക്കും

യൽ മാഡ്രിഡിന്റെ യുവതാരം ബ്രാഹിം ഡിയസിനെ എ സി മിലാൻ സ്വന്തമാക്കിയേക്കും. ബ്രാഹിമിനായി ഓഫർ സമർപ്പിച്ചിരിക്കുകയാണ് മിലാൻ ഇപ്പോൾ. 21കാരനായ താരത്തെ ആദ്യം ലോണടിസ്ഥാനത്തിൽ ആണ് എ സി മിലാൻ സ്വന്തമാക്കാൻ നോക്കുന്നത്. ഒരു വർഷത്തെ ലോണിന് ശേഷം റയൽ മാഡ്രിഡിൽ നിന്ന് സ്ഥിര കരാറിൽ ബ്രാഹിമിനെ സ്വന്തമാക്കാനും മിലാൻ ഉദ്ദേശിക്കുന്നുണ്ട്.

രണ്ട് സീസൺ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നായിരുന്നു ബ്രാഹിം റയൽ മാഡ്രിഡിൽ എത്തിയ. സിദാന്റെ കീഴിൽ യുവതാരത്തിന് അധികം അവസരം ലഭിച്ചിട്ടില്ല. സ്പാനിഷ് ക്ലബായ മലാഗയുടെ അക്കാദമിയിലൂടെ വളന്നു വന്ന താരമാണ് ബ്രാഹിം. ഇതിനകം തന്നെ സ്പാനിഷ് അണ്ടർ 19, അണ്ടർ 21 ടീമുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Exit mobile version