ബോട്മാൻ ഇനി ന്യൂകാസിൽ യുണൈറ്റഡിൽ

കഴിഞ്ഞ ജനുവരി മുതൽ ന്യൂകാസിൽ സ്വന്തമാക്കാൻ ശ്രമിക്കുന്ന സ്വെൻ ബോട്മാൻ അവസാനം ന്യൂകാസിലിലേക്ക് തന്നെ എത്തി. കരാർ പൂർത്തിയായതായും വരുന്ന ആഴ്ച താരം മെഡിക്കൽ പൂർത്തിയാക്കും എന്നും ഫബ്രിസിയോ പറഞ്ഞു.

അവസാന ജനുവരി ട്രാൻസ്ഫർ വിൻഡോയിലും ന്യൂകാസിൽ ലില്ലെയുടെ താരമായ ബോട്മനായി ശ്രമിച്ചിരുന്നു. സീസൺ അവസാനിച്ചതോടെ ഫ്രാൻസ് വിടാൻ താരം തയ്യാറാവുക ആയിരുന്നു.

രണ്ട് വർഷം മുമ്പാണ് അയാക്സ് അണ്ടർ 21 ടീം വിട്ട് ബോട്മാൻ ലില്ലെയുടെ ഡിഫൻസിൽ എത്തിയത്‌. രണ്ട് സീസൺ കൊണ്ട് താരം തന്റെ ടാലന്റ് ലോകത്തിന് കാണിച്ചു കൊടുത്തു. ലില്ലെക്ക് ഒപ്പം ഫ്രഞ്ച് ലീഗ് കിരീടവും ഫ്രഞ്ച് സൂപ്പർ കപ്പും താരം നേടി കഴിഞ്ഞു. 22കാരനായ താരത്തിനായി എ സി മിലാനും രംഗത്ത് ഉണ്ടെങ്കിലും ബോട്മാൻ ന്യൂകാസിലിലേക്ക് തന്നെയാകും എത്തുന്നത്.