Site icon Fanport

ഇരട്ട ഗോളുമായി മാർക്കോ റിയൂസ്, ഏഴടിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് വമ്പൻ വിജയം. ഏകപക്ഷീയമായ ഏഴു ഗോളുകൾക്കാണ് ന്യൂറംബർഗ്ഗിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളും ഒരു അസിസ്റ്റുമായി ക്യാപ്റ്റൻ മാർക്കോ റിയൂസ് മുന്നിൽ നിന്നും നയിച്ച മത്സരത്തിൽ ഡോർട്ട്മുണ്ടിന്റെ സർവ്വാധിപത്യം പ്രകടമായിരുന്നു. ജേഡൻ സാഞ്ചോ, ലാർസൺ, അകാഞ്ചി, ഹക്കിമി, വിഗിൽ എന്നിവർ ഡോർട്ട്മുണ്ടിന് വേണ്ടി ഗോളടിച്ചു.

ഈ ഗോളോട് കൂടി നിലവിൽ ബുണ്ടസ് ലീഗയിലെ 17 ടീമുകൾക്കെതിരെയും ഗോളടിച്ച താരമായി മാറി ഡോർട്ട്മുണ്ട് ക്യാപ്റ്റൻ റിയൂസ്. ബുണ്ടസ് ലീഗയിൽ നൂറു ഗോളുകൾ എന്ന കടമ്പയും നൂറു തവണ സബ് ചെയ്യപ്പെട്ട താരമെന്ന റെക്കോർഡും റിയൂസ് സ്വന്തമാക്കി. സിറ്റിയുടെ വണ്ടർ കിഡ് ജേഡൻ സാഞ്ചോയുടെ ഡോർട്ട്മുണ്ടിന് വേണ്ടിയുള്ള രണ്ടാം ഗോളാണിത്. ലാർസനും ഹക്കിമിയും തങ്ങളുടെ ബുണ്ടസ് ലീഗയിലെ കന്നി ഗോളുകളാണ് നേടിയത്.

Exit mobile version