ബനൂച്ചി മിലാനിൽ നിന്നും പിഎസ്ജിയിലേക്കോ ?

എസി മിലാൻ ക്യാപ്റ്റൻ ലിയോണാഡോ ബനൂച്ചി ക്ലബ് വിടുന്നതായി റിപ്പോർട്ടുകൾ. ഫിനാൻഷ്യൽ ഫെയർ പ്ലേ ലംഘിച്ചതിന് ശേഷം യൂറോപ്പയിൽ നിന്നും എസി മിലാന് വിലക്ക് വന്നതിനു ശേഷമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ക്ലബ്ബ് വിടുന്ന ഇറ്റാലിയൻ ഡിഫന്റർ പിഎസ്ജിയിലേക്കാണ് പോകുന്നതെന്നാണ് പാരിസിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. 40 മില്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ബനൂച്ചി മിലാനിലെത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബനൂച്ചിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും താരത്തിന് പാരിസിലേക്ക് ചേക്കേറാനാണിഷ്ടം. 2010ൽ ആണ് ബോനുച്ചി യുവന്റസിൽ എത്തുന്നത്, തുടർന്ന് 227 തവണ സീരി എയിൽ യുവന്റസിന് വേണ്ടി ബൂട്ട് കെട്ടിയ ബനൂച്ചി 6 തവണ സീരി എ, 3 തവണ കോപ്പ ഇറ്റാലിയയും നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version