Site icon Fanport

ഡെയ്ലി ബ്ലിൻഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡച്ച് താരം ഡെയ്ലി ബ്ലിൻഡ് ക്ലബ് വിടുന്നു. തന്റെ മുൻ ക്ലബായ അയാക്സിലേക്കാണ് ബ്ലിൻഡ് പോകുന്നത്. ഇതിനായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ്. അയാക്സും മാഞ്ചസ്റ്റർ യുണൈറ്റഡുമായി താരത്തിന്റെ ട്രാൻസ്ഫറിനായി ധാരണയായതാണ് വിവരങ്ങൾ. അടുത്ത ആഴ്ച തന്നെ ബ്ലിൻഡ് മാഞ്ചസ്റ്റർ വിട്ടേക്കും. 16 മില്യണോളം തുകയ്ക്കായിരിക്കും താരത്തിന്റെ ട്രാൻസ്ഫർ.

2014 ലോകകപ്പിൽ ഹോളണ്ടിനായി നടത്തിയ മികച്ച പ്രകടനം ഡെയ്ലി ബ്ലിൻഡിനെ അയാക്സിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിച്ചത്. അവസാന നാലു സീസണുകളിൽ ഈ കഴിഞ്ഞ സീസണൊഴികെ ബാക്കി എല്ലാ സീസണും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന താരമായിരുന്നു ബ്ലിൻഡ്. ലെഫ്റ്റ് ബാക്കായും സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായുമൊക്കെ മാഞ്ചസ്റ്റർ ജേഴ്സിയിൽ ബ്ലിൻഡ് കളിച്ചിട്ടുണ്ട്.

തൊണ്ണൂറോളം മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ച ബ്ലിൻഡ് നാലു ഗോളുകളും യുണൈറ്റഡിനായി നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version