21 വയസ്സുകാരന്‍ സിംബാബ്‍വേ താരം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തു

സിംബാബ്‍വേയുടെ ഭാവിയിലെ വാഗ്ദാനമെന്ന് വിശ്വസിക്കുന്ന യുവ താരം ബ്ലെസ്സിംഗ് മുസര്‍ബാനി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് അനിശ്ചിതകാല ഇടവേളയെടുക്കുവാന്‍ തീരുമാനിച്ചു. 21 വയസ്സുകാരന്‍ താരത്തിന്റെ തീരുമാനം ടീമിനു ഏറ്റവും വലിയ തിരിച്ചടിയാണ്. താരം ഇംഗ്ലണ്ടിലേക്ക് നീങ്ങുവാനുള്ള ശ്രമങ്ങളാണെന്നാണ് മനസ്സിലാക്കുന്നത്. മുസര്‍ബാനി സിംബാബ്‍വേയുടെ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് പര്യടനങ്ങളില്‍ കളിക്കാനുണ്ടാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍, നവംബര്‍ മാസങ്ങളിലാണ് ഈ പരമ്പരകള്‍ നടക്കേണ്ടിയിരിക്കുന്നത്. സിംബാബ്‍വേ ക്രിക്കറ്റിനും തന്റെ മുന്‍ സഹ താരങ്ങള്‍ക്കും എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം സിംബാബ്‍വേയെ പ്രതിനിധീകരിക്കുവാന്‍ കിട്ടിയ അവസരത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version