Site icon Fanport

കിസിറ്റോയും പുറത്തേക്ക്, കേരളത്തിന് പുതിയ രണ്ട് താരങ്ങൾ ഉടൻ

മാർക്ക് സിഫ്നിയോസിന് പിറകെ ഉഗാണ്ടൻ മിഡ്ഫീൽഡർ കിസിറ്റോയേയും കേരള ബ്ലാസ്റ്റേഴ്സ് റിലീസ് ചെയ്യുന്നു. തോളിനേറ്റ പരിക്കാണ് കിസിറ്റോയെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിറകിൽ. താരത്തിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നും കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെടും എന്നും ഉറപ്പായത് കൊണ്ടാണ് മാനേജ്മെന്റിന് ഇത്തരം ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നത്.

ജംഷദ്പൂരിനെതിരായ മത്സരത്തിനിടെയാണ് കിസ്റ്റോയ്ക്ക് പരിക്കേറ്റത്. താരം തിരിച്ച് വരുമെന്ന് ജെയിംസ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു എങ്കിലും കേരളത്തിന്റെ മിഡ്ഫീൽഡിലെ പ്രശ്നങ്ങൾക്ക് പെട്ടെന്നെന്നെ പരിഹാരം കണ്ടെത്തേണ്ടത് കൊണ്ട് കിസിറ്റോയെ റിലീസ് ചെയ്യാൻ തീരുമാനിക്കും എന്നാണ് റിപ്പോർട്ട്.

ഇന്ന് മാർക്ക് സിഫ്നിയോസിനെ റിലീസ് ചെയ്യുന്നതായി ബ്ലാസ്റ്റേഴ്സ് സ്ഥിതീകരിച്ചിരുന്നു. രണ്ട് താരങ്ങൾക്കും പകരം രണ്ട് വിദേശ താരങ്ങളെ കേരളം അടുത്ത 48 മണിക്കൂറിനുള്ളിൽ സൈൻ ചെയ്യും. രണ്ട് വിദേശ താരങ്ങൾ കൊച്ചിയിൽ എത്തിയതായാണ് അവസാന വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version