“കേരള ബ്ലാസ്റ്റേഴ്സിനെയും ആരാധകരെയും മറക്കില്ല”

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിനെയും ആരാധകരെയും താൻ ഒരിക്കലും മറക്കില്ല എന്ന് മുൻ കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ ആരോൺ ഹ്യൂസ്. കേരള ബ്ലാസ്റ്റേഴ്സിൽ താൻ കളിച്ച കാലം അവിസ്മരണീയമായിരുന്നു എന്നും ഹ്യൂസ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് പരിശീലകൻ ഇഷ്ഫാഖ് അഹമ്മദുമായുള്ള സംഭാഷണത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിലെ അനുഭവങ്ങൾ ഹ്യൂസ് പങ്കുവെച്ചത്.

താൻ ഇന്ത്യയിലേക്ക് വരുമ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറിച്ച് താൻ കേട്ടിരുന്നു. ആദ്യ ഹോം മത്സരത്തിലാണ് ആരാധകരുടെ ശക്തി ശരിക്ക് തിരിച്ചറിഞ്ഞത്. ലോകത്ത് എവിടെയും ലഭിക്കാത്ത അനുഭവമായിരുന്നു എന്നും ഹ്യൂസ് പറഞ്ഞു. താൻ ഇന്ത്യയെ കുറിച്ച് ആര് ചോദിക്കുമ്പോഴും കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ മനോഹരമായ അനുഭവം പങ്കുവെക്കാറുണ്ട് എന്നും ഹ്യൂസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോഴും തന്നെ സ്നേഹിക്കുന്നു എന്ന് അറിയുന്നതിൽ സന്തോഷമുണ്ട് എന്നും ഹ്യൂസ് പറഞ്ഞു. ഹ്യൂസ് കളിച്ച സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനൽ വരെ എത്തിയിരുന്നു.

Exit mobile version