Site icon Fanport

“കേരള ബ്ലാസ്റ്റേഴ്സിന് തന്റെ എല്ലാം നൽകിയിരുന്നു” – ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനത്തു നിന്ന് നീക്കം ചെയ്യപ്പെട്ട ശേഷം ഷറ്റോരിയുടെ ഔദ്യോഗിക പ്രതികരണം എത്തി. തനിക്ക് പിന്തുണ നൽകിയ എല്ലാവർക്കും വലിയ നന്ദി രേഖപ്പെടുത്തുന്നതായി ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് താൻ തന്റെ എല്ലാം നൽകിയിരുന്നു എന്നും കേരള ബ്ലാസ്റ്റേഴ്സിൽ നല്ല അറ്റാക്കിംഗ് ഫുട്ബോൾ കാഴ്ചവെക്കാൻ ആയി എന്നും ഷറ്റോരി അഭിമാനത്തോടെ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സിന് എവിടെയും ലഭിക്കാത്ത തരത്തിൽ ഉള്ള മികച്ച ആരാധകർ ആണ് ഉള്ളത് എന്നും ഷറ്റോരി പറഞ്ഞു. ക്ലബിനും പുതിയ പരിശീലകനായ വികൂനയ്ക്കും എല്ലാ വിധ ആശംസകൾ നേരുന്നതായും ഷറ്റോരി പറഞ്ഞു. ഈ ക്ലബ് തന്റെ ഹൃദയത്തിൽ എന്നും ഉണ്ടാകും എന്നും ഷറ്റോരി കൂട്ടിച്ചേർത്തു.

Exit mobile version