പാട്രിക് വാൻ കെറ്റ്സ് കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകനാകും

ബെൽജിയൻ പരിശീലകനായ പാട്രിക് വാൻ കെറ്റ്സ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ പരിശീലകനായി ചുമതലയേൽക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഇവാൻ വുകമാനോവിചിന്റെ കീഴിലാകും വാൻ കെറ്റ്സ് പ്രവർത്തിക്കുക. വുകമാനോവിചിന്റെ ക്ഷണം സ്വീകരിച്ചാണ് വാൻ കെറ്റ്സ് ഇന്ത്യയിലേക്ക് എത്തുന്നത് ബെൽജിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനു മുമ്പ് ബെൽജിയം സെക്കൻഡ് ഡിവിഷൻ ടീമായ വാസ്ലാൻഡ് ബെവറനിൽ പരിശീലകനായ നിക്കി ഹയെന് കീഴിലായിരുന്നു വാൻ കെറ്റ്സ് ഉണ്ടായിരുന്നത്. ബെൽജിയത്തിൽ തന്നെ സിന്റ് ട്രുയിഡന്റെയും സഹപരിശീലകനായിട്ടുണ്ട്. ചില യൂത്ത് ടീമുകൾക്ക് ഒപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആദ്യമായാണ് വാൻ കെറ്റ്സ് ബെൽജിയം രാജ്യത്തിന് പുറത്ത് പരിശീലക ചുമതലയുമായി പോകുന്നത്‌.
സെർബിയൻ പരിശീലകനായ ഇവാൻ വുകമാനോവിചിന്റെ വരവ് പ്രഖ്യാപിക്കുന്നതോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് സഹ പരിശീലകന്റെ വരവും പ്രഖ്യാപിക്കും.

Exit mobile version