Picsart 23 02 12 20 07 50 707

അയെഷയും ബിസ്മയും തിളങ്ങി, ഇന്ത്യക്ക് എതിരെ പാകിസ്ഥാന് മികച്ച സ്കോർ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്താന് ഭേദപ്പെട്ട സ്കോർ. തുടക്കത്തിൽ പതറിയെങ്കിലും പാകിസ്ഥാന് 20 ഓവറിൽ 149/4 റൺസ് എടുക്കാൻ ആയി. ക്യാപ്റ്റൻ ബിസ്മ മഹ്റൂദിന്റെ അർധ സെഞ്ച്വറിയാണ് പാകിസ്താന് കരുത്തായത്. 55 പന്തിൽ 68 റൺസ് എടുത്ത് ബിസ്മ പുറത്താകാതെ നിന്നു. 6 ബൗണ്ടറികൾ അടങ്ങുന്നത് ആയിരുന്നു ബിസ്മയുടെ ഇന്നിങ്സ്.

24 പന്തിൽ നിന്ന് 43 റൺസ് അടിച്ചു പറത്തിയ അയെഷ നസീമും പാകിസ്താന് നല്ല ടോട്ടൽ നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചു. 2 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു അയെഷയുടെ ഇന്നിങ്സ്. പാകിസ്താൻ നിരയിൽ വേറെയാരും കാര്യമായി തിളങ്ങിയില്ല. ഇന്ത്യക്കായി രാധ യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശർമ്മയും പൂജയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version