Site icon Fanport

ബിനോ ജോർജ്ജ് ഇനി കേരളത്തിന്റെ പരിശീലകൻ

മുൻ ഗോകുലം കേരള എഫ് സി പരിശീലകനായ ബിനോ ജോർജ്ജിനെ കേരള ടീമിന്റെ പരിശീലകനായി നിയമിച്ചു. ബിനോ ജോർജ്ജിനെ പരിശീലകനായി നിയമിച്ചതായി കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. വരാനിരിക്കുന്ന സന്തോഷ് ട്രോഫി യോഗ്യതാ മത്സരങ്ങളിൽ ബിനോ ജോർജ്ജ് ആകും കേരളത്തെ നയിക്കുക.

അവസാന മൂന്നു സീസണുകളിലായി ഗോകുലം കേരള എഫ് സിയുടെ പരിശീലകനായിരുന്നു ബിനോ ജോർജ്ജ്. ഗോകുലം പോലെ ഒരു ചെറിയ സ്ക്വാഡിനെ ജയന്റ് കില്ലേഴ്സ് ആക്കി മാറ്റാൻ ബിനോ ജോർജ്ജിന്റെ പരിശീലന മികവിനായിരുന്നു. കഴിഞ്ഞ സീസൺ അവസാനത്തോടെ ഗോകുലത്തിന്റെ മുഖ്യപരിശീലക സ്ഥാനം ബിനോ ജോർജ്ജ് ഒഴിഞ്ഞിരുന്നു.

ബിനോ ജോർജ്ജിന് ഒപ്പം അസിസ്റ്റന്റ് പരിശീലകനായി ടി ജി പുരുഷോത്തമൻ കോച്ചിനെയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലെ സന്തോഷ് ട്രോഫി നിരാശകൾ മറികറക്കാനാണ് ഇത്ര വലിയ പരിശീലക സംഘത്തെ കേരളം നിയമിച്ചിരിക്കുന്നത്.

Exit mobile version