Picsart 22 09 20 23 17 57 358

“ഭുവനേശ്വറിന് അവസാന അഞ്ച് ഓവറിൽ ഒരു ഓവർ മാത്രമെ നൽകാവൂ” – ഇർഫാൻ

ഇന്നും അവസാന ഓവറുകളിൽ ഏറെ റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറിനെ ഇന്ത്യ അവസാന ഓവറുകളിൽ വിശ്വാസത്തിൽ എടുക്കുന്നത് കുറക്കണം എന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ. ഇന്ന് ഭുവനേശ്വർ കുമാർ നാല് ഓവറിൽ 52 റൺസ് ആണ് വഴങ്ങിയത്‌. നേരത്തെ ഏഷ്യ കപ്പിലും ഭുവനേശ്വർ അവസാന ഓവറുകളിൽ ഇന്ത്യക്ക് നിരാശ നൽകിയിരുന്നു.

അവസാന അഞ്ച് ഓവറുകളിൽ ഭുവനേശ്വറിന് ഒരു ഓവർ മാത്രമെ ഇന്ത്യ പരമാവധി നൽകാൻ പാടുള്ളൂ എന്ന് ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.

അക്സർ പട്ടേലിന്റെ മികച്ച ബൗളിംഗിനെ അഭിനന്ദിക്കാനും ഇർഫാൻ മറന്നില്ല. ഈ സാഹചര്യത്തിൽ അക്സർ നടത്തിയ പ്രകടനം പ്രശംസനീയമാണെന്ന് ഇർഫാൻ പറഞ്ഞു. ഇന്ന് 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്താൻ അക്സറിനായിരുന്നു

Exit mobile version