Picsart 22 12 03 21 43 30 647

ബെംഗളൂരുവിനെ മറികടന്ന് എടികെ മോഹൻബഗാൻ

സ്വന്തം തട്ടകമായ കാണ്ടീരവ സ്റ്റേഡിയത്തിൽ തുടർച്ചയായ രണ്ടാം പരാജയം ഏറ്റു വാങ്ങി ബെംഗളൂരു എഫ്സി. ഇന്ന് നടന്ന ഐഎസ്എൽ മത്സരത്തിൽ എടികെ മോഹൻബഗാൻ എതിരില്ലാത്ത ഒരു ഗോളിന് ബെംഗളൂരുവിനെ തോൽപ്പിച്ചു. ദിമിത്രി പെട്രാഡോസാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. ജയിച്ചെങ്കിലും നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് മോഹൻബഗാൻ. ഒരു മത്സരം കുറച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് നാല് പോയിന്റ് പിറകിൽ അഞ്ചാമതുണ്ട്. ബെംഗളൂരു എട്ടാമത് തുടരുകയാണ്.

മത്സരത്തിന്റെ തുടക്കം തന്നെ ബെംഗളൂരുവിന് ലീഡ് നേടാനുള്ള അവസരം ഹാവിയർ ഹെർണാണ്ടസ് തുലച്ചു. അഞ്ചാം മിനിറ്റിൽ ബോക്സിനുള്ളിൽ നിന്നും പ്രിതം കൊട്ടാലിന്റെ പാസ് പിടിച്ചെടുത്ത ഹെർണാണ്ടസിന്റെ ഷോട്ട് പക്ഷെ കീപ്പർ വിശാൽ കയ്ത് കോർണർ വഴങ്ങി രക്ഷപ്പെടുത്തി. ആദ്യ പകുതി ഗോൾ രഹിതമായി കടന്ന് പോയി. രണ്ടാം പകുതിയിലും തുല്യ നിലയിലുള്ള പോരാട്ടം തുടർന്നു. പ്രബിർ ദാസിന്റെ ത്രൂ ബോൾ പിടിച്ചെടുത്ത റോയ് കൃഷ്ണക്ക് ഷോട്ട് അടിക്കാൻ സാധിച്ചെങ്കിലും ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ആറുപതിയാറാം മിനിറ്റിൽ മോഹൻബഗാന്റെ ഗോൾ എത്തി.

ഹ്യൂഗോ ബോമസിൽ നിന്നും എത്തിയ ബോൾ കട്ട് ചെയ്തെടുത്ത് സ്‌പേസ് ഉണ്ടാക്കിയ ശേഷം പെട്രാഡോസ് ശക്തമായ ഷോട്ട് ഉതിർത്തപ്പോൾ ഉന്നം പിഴച്ചില്ല. അവസാന മിനിറ്റുകളിൽ ഹെർണാണ്ടസിന്റെ പാസിൽ നിന്നും ശിവശക്തി നാരായണിന് ലഭിച്ച അവസരവും ലക്ഷ്യം കാണാതെ പോയതോടെ ബെംഗളൂരു തോൽവി ഉറപ്പിച്ചു.

Exit mobile version