Site icon Fanport

രണ്ട് ഗംഭീര യുവതാരങ്ങളെ ബെംഗളൂരു എഫ് സി റാഞ്ചുന്നു

പുതിയ സീസണായി ഒരുങ്ങുന്ന ബെംഗളൂരു എഫ് സി രണ്ട് സൂപ്പർ യുവതാരങ്ങളെ റാഞ്ചിയിരിക്കുകയാണ്. തമിഴ്നാട്ടിലെ രാമൻ വിജയൻ സോക്കർ സ്കൂളിലെ ശിവശക്തിയെയും കമലേഷിനെയും ആണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് യുവതാരങ്ങളെയും രണ്ട് വർഷത്തെ കരാറിലാണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയരിക്കുന്നത്‌.

രാമൻ വിജയൻ സോക്കർ സ്കൂളിന്റെ ക്യാപ്റ്റനാണ് ശിവശക്തി. തമിഴ്നാട്ടിൽ നിന്ന് ഉയർന്ന് വരുന്ന ടാലന്റുകളിൽ ഏറ്റവും വലിയ ടാലന്റായാണ് ശിവശക്തിയെ ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. അവസാന രണ്ട് അണ്ടർ 18 ദേശീയ ലീഗുകളിലും ടോപ്പ് സ്കോറർ ആയിരുന്നു ശിവശക്തി. ഈ സീസണിൽ ലീഗ് കൊറോണ കാരണം നിർത്തുമ്പോൾ 17 ഗോളുകൾ ശിവശക്തി അടിച്ചുകൂട്ടിയിരുന്നു. കമലേഷും സ്ട്രൈക്കർ തന്നെയാണ്‌. ഈ സീസണിൽ കമലേഷ് എലൈറ്റ് ലീഗിൽ ഒമ്പതു ഗോളുകൾ അടിച്ചിട്ടുണ്ട്.

Exit mobile version