Site icon Fanport

പരിക്ക് മാറി ബെർബറ്റോവ് ഇന്ന് ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ ഏറ്റവും വലിയ സൈനിംഗ് ആയ ഡിമിറ്റാർ ബെർബറ്റോർവ് ഇന്ന് വീണ്ടും കളത്തിൽ എത്തും. പരിക്കേറ്റ നിരവധി മത്സരങ്ങളായി ബെർബ പുറത്ത് ഇരിക്കുകയായിരുന്നു. പരിക്ക് ഭേദമായ ബെർബ ഇന്ന് ടീം സ്ക്വാഡിൽ ഇടം പിടിക്കും. ആദ്യ ഇലവനിൽ എത്താൻ സാധ്യതയില്ല.

നേരത്തെ പരിക്ക് പൂർണ്ണമായും മാറും മുന്നേ ആദ്യ ഇലവനിൽ എത്തിച്ചത് ബെർബയുടെ പരിക്ക് വഷളാകുന്നതിന് കാരണമായിരുന്നു. ഇന്ന് ഡെൽഹി ഡൈനാമോസിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് ഗുഡ്യോണും ഉണ്ടാകും. അവസാനമായി ഡെൽഹി ഡൈനാമോസിനെതിരെ തന്നെയായിരുന്നു ബെർബറ്റോവ് ഇറങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version