Site icon Fanport

ഡേവിഡ് ജെയിംസിനെതിരെ വീണ്ടും ബെർബറ്റോവ്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിനെതിരെ വീണ്ടും മുൻ ബ്ലാസ്റ്റേഴ്സ് താരമായ ബെർബറ്റോവ് രംഗത്ത്. കഴിഞ്ഞ സീസണിൽ ഡേവിഡ് ജെയിംസിന് കീഴിൽ കളിച്ചിരുന്ന ബെർബറ്റോവ് സീസൺ അവസാനിപ്പിച്ച് പോകുമ്പോൾ ജെയിംസിനെ വിമർശിച്ചിരുന്നു. ജെയിംസിനെ ഏറ്റവും മോശം പരിശീലകൻ എന്നു വിശേഷിപ്പിച്ച് ബെർബറ്റോവ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടതും വിവാദമായിരുന്നു. ആ വിവാദത്തെ കുറിച്ച് വീണ്ടും പറഞ്ഞിരിക്കുകയാ‌ണ് ബെർബറ്റോവ്.

ഇംഗ്ലീഷ് മാധ്യമമായ ഫോർ ഫോർ ടുവിന് നൽകിയ അഭിമുഖത്തിലാണ് ജെയിംസിനെ കുറിച്ച് ബെർബറ്റോവ് വീണ്ടും വിമർശനം ഉന്നയിച്ചത്. ജെയിംസ് തനിക്ക് താൻ അർഹിക്കുന്നത് ബഹുമാനം തന്നില്ല എന്ന് ബെർബ പറഞ്ഞു. ജെയിംസ് കളിക്കുന്ന ഫുട്ബോൾ അല്ല കളിക്കേണ്ടത് എന്ന് താൻ പറഞ്ഞിരുന്നു. ഇതിനോട് ജെയിംസ് ഒഴികെ ടീമിലെ എല്ലാവരും യോജിച്ചിരുന്നു എന്നും ബെർബ പറഞ്ഞു. താൻ ജെയിംസ് കളിക്കുന്ന ഫുട്ബോളിനെ കുറിച്ച് പറഞ്ഞതാണ് ജെയിംസിന് വിരോധമുണ്ടാകാനുള്ള കാരണം എന്നും ബെർബ പറഞ്ഞു.

Exit mobile version