Picsart 22 11 20 01 00 25 998

ബെൻസീമയ്ക്ക് വീണ്ടും പരിക്ക്, ലോകകപ്പ് നഷ്ടമാകും എന്ന് ഭീതി

ഫിഫാ ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ഇരിക്കെ ഫുട്ബോൾ പ്രേമികൾക്ക് വേദന നൽകുന്ന വാർത്ത ആണ് ഖത്തറിൽ നിന്ന് വരുന്നത്. ഫ്രാൻസിന്റെ സ്ട്രൈക്കർ ആയ ബെൻസീമയ്ക്ക് ഇന്ന് പരിശീലനത്തിനിടയിൽ പുതിയ പരിക്കേറ്റിരിക്കുകയാണ്. തുടയെല്ലിനാണ് പരിക്ക് എന്നാണ് പ്രാഥമിക വിവരങ്ങൾ. താരം ലോകകപ്പിൽ ഇനി കളിക്കുന്ന കാര്യം സംശയമാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കിൽ സ്കാൻ ചെയ്ത ഫലം വന്ന ശേഷം ആകും ടീം ബെൻസീമ സ്ക്വാഡിനൊപ്പം തുടരുമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക. ബെൻസീമ ഓസ്ട്രേലിയക്ക് എതിരായ ലോകകപ്പിലെ ഫ്രാൻസിന്റെ ആദ്യ മത്സരത്തിൽ കളിക്കില്ല എന്ന് ഇപ്പോൾ ഉറപ്പായിട്ടുണ്ട്.

ഹാംസ്ട്രിങ് ഇഞ്ച്വറിയും മുട്ടിനുള്ള വേദനയും കാരണം ബെൻസീമ ഫ്രാൻസിന്റെ മെയിൻ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരിന്നില്ല. ഒറ്റയ്ക്ക് ആയിരുന്നു പരിശീലനം നടത്തി വരുന്നത്.

ബെൻസീമയെ നഷ്ടപ്പെടുക ആണെങ്കിൽ അത് ഫ്രാൻസിന് വലിയ തിരിച്ചടിയാകും. അവർക്ക് ലോകകപ്പിൽ ഇതിനകം പോഗ്ബയെയും കാന്റെയെയും പോലുള്ള താരങ്ങളെ നഷ്ടമായിട്ടുണ്ട്.

Exit mobile version