Site icon Fanport

ബെൻസീമക്ക് ഇരട്ട ഗോളുകൾ, റയൽ മാഡ്രിഡ് അത്ലറ്റിക്കോയ്ക്ക് ഒപ്പം ഒന്നാമത്

ലാലിഗ കിരീട പോരാട്ടത്തിൽ ഒന്ന് പിറകോട്ട് പോയ റയൽ മാഡ്രിഡ് ഏകപക്ഷീയമായ വിജയവുമായി കിരീട പോരട്ടത്തിൽ തിരികെയെത്തി. ഇന്നലെ ലീഗിൽ കാഡിസിനെയും വീഴ്ത്താൻ റയൽ മാഡ്രിഡിനായി. ഇരട്ട ഗോളുകളുമായി ബെൻസീമ വീണ്ടും തിളങ്ങി. എവേ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.

ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകളും നേടാൻ റയലിനായി. 30ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. ബെൻസീമ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു. 33ആം മിനുട്ടിൽ ബെംസീമയുടെ അസിസ്റ്റിൽ നിന്ന് ഒഡ്രിസൊള റയലിന്റെ ലീഡ് ഇരട്ടിയാക്കി. 40ആം മിനുട്ടിൽ ബെൻസീമ മൂന്നാം ഗോളും നേടി. ഈ ഇരട്ട ഗോളുകളോടെ ബെൻസീമയുടെ ലാലിഗയിലെ ഗോൾ നേട്ടം 21ൽ എത്തി.

ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 70 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോയും 70 പോയിന്റിൽ നിൽക്കുകയാണ്‌. അത്ലറ്റിക്കോ ഒരു മത്സരം കുറവാണ് കളിച്ചത്.

Exit mobile version