ഐസോളിന്റെ സഹായം, ബെംഗളൂരു എഫ് സി എ എഫ് സി കപ്പിൽ മുന്നോട്ട്

- Advertisement -

എ എഫ് സി കപ്പിൽ ഇന്റർ സോൺ സെമി ഫൈനലിന് യോഗ്യത നേടി ബെംഗളൂരു എഫ് സി. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബെംഗളൂരു എഫ് സി വിജയിക്കുകയും മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റ് എഫ് സൊ വിജയിക്കാതിരിക്കുകയും വേണമായിരുന്നു ബെംഗളൂരുവിന് അടുത്ത റൗണ്ടിൽ കടക്കാൻ. ന്യൂ റാഡിയന്റ് ക്ലബിന് ഇന്ന് ഐസോൾ എഫ് സി ആയിരുന്നു എതിരാളികൾ.

ഇന്ന് അഭാനി എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിച്ചപ്പോൾ മറുവശത്ത് ഐസോൾ ന്യൂ റാഡിയന്റ് എഫ് സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും തോൽപ്പിച്ചു. അതോടെ ബെംഗളൂരു എഫ് സി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറി.

നിശു കുമാറിന്റെ ഇരട്ടഗോളുകളും ചേത്രി, സെഗോവിയ എന്നിവരുടെ ഗോളുകളുമാണ് ബംഗ്ലാദേശ് മണ്ണിലെ ആദ്യ വിജയം ബെംഗളൂരു എഫ് സിക്ക് നൽകിയത്. ദോദോസും ഇയോണൊസ്കിയും നേടിയ ഗോളുകളാണ് ഐസോളിന് അവരുടെ ചരിത്രത്തിലെ ആദ്യ എ എഫ് സി കപ്പ് വിജയം സമ്മാനിച്ചത്.

6 മത്സരങ്ങളിൽ അഞ്ചും വിജയിച്ച് 15 പോയന്റുമായാണ് ബെംഗളൂരു ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. 12 പോയന്റുള്ള ന്യൂ റാഡിയന്റ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement