അപരാജിതർ തന്നെ!! ബെംഗളൂരു എഫ് സി ടേബിളിൽ ബഹുദൂരം മുന്നിൽ

ഐ എസ് എല്ലിലെ അപരാജിത കുതിപ്പ് ബെംഗളൂരു എഫ് സി തുടരുന്നു. ഇന്ന് കണ്ടീരവയിൽ ഇറങ്ങിയ ബെംഗളൂരു എഫ് സി എ ടി കെയ്ക്ക് എതിരെയും വിജയിച്ചു കയറി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. ലീഗിൽ 11 മത്സരങ്ങൾ കഴിഞ്ഞിട്ടും അപരാജിതർ ആയി തുടരുകയാണ് ബെംഗളൂരു.

ഇന്ന് ആദ്യ ഇലവനിൽ എത്തിയ കീൻ ലൂയിസ് ആണ് ബെംഗളൂരുവിന്റെ വിജയ ഗോൾ ഒരുക്കിയത്. കളിയുടെ 37ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് കീൻ ലൂയിസ് കൊടുത്ത ക്രോസ് ഒരു ഫ്ലിക്ക് ഹെഡറിലൂടെ പാർതാലു വലയിൽ എത്തിക്കുകയായിരുന്നു. പാർതാലുവിന്റെ സീസണിലെ രണ്ടാം ഗോളാണിത്.

മത്സരത്തിൽ മലയാളി താരം റിനോ ആന്റോ പരിക്കേറ്റ് മടങ്ങിയത് മാത്രമാണ് ബെംഗളൂരുവിന് ഇന്ന് സങ്കടമായിട്ടുള്ളത്. ഇന്നത്തെ വിജയത്തോടെ ബെംഗളൂരു 27 പോയന്റിൽ എത്തി. രണ്ടാമതുള്ള മുംബൈയെക്കാൾ 6 പോയന്റിന് മുന്നിലാണ് ബെംഗളൂരു.

Exit mobile version