Site icon Fanport

ബെംഗളൂരുവിനെ തോൽപ്പിക്കാൻ എ ടി കെയ്ക്ക് എങ്കിലും ആകുമോ

ഐ എസ് എല്ലിൽ ഇന്ന് അപരാജിതരായി തുടരുന്ന ബെംഗളൂരു എഫ് സി എ ടി കെ കൊൽക്കത്തയെ നേരിടും. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത ബെംഗളൂരു എഫ് സി ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. എങ്കിലും അവസാന രണ്ടു മത്സരങ്ങളിൽ ബെംഗളൂരു വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിജയം ആകും ഛേത്രിയുടെയും സംഘത്തിന്റെ ലക്ഷ്യം.

പരിക്കേറ്റ മികു ഇന്നും ബെംഗളൂരു നിരയിൽ ഉണ്ടാകില്ല. സസ്പെൻഷൻ നേരിടുന്ന മിഡ്ഫീൽഡർ ഖാബ്രയും ഇന്ന് നീല ജേഴ്സിയിൽ ഇറങ്ങില്ല. മറുവശത്ത് എ ടി കെ ഇന്ന് പരിക്ക് മാറിയെത്തുന്ന പ്രണോയ്യ് ഹാൽദറെ ആദ്യ ഇലവനിൽ എത്തിക്കും. ആദ്യ നാലിൽ എത്താൻ തങ്ങളുടെ പ്രകടനം ഏറെ മെച്ചപ്പെടുത്തേണ്ടതുണ്ട് കൊൽക്കത്തയ്ക്ക്.

ഇന്ന് വിജയത്തിനായി മാത്രമാണ് ഇറങ്ങുന്നത് എന്ന് എ ടി കെ പരിശീലകൻ സ്റ്റീവ് കോപ്പൽ പറഞ്ഞു. ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് കൊൽക്കത്ത ഉള്ളത്.

Exit mobile version