Site icon Fanport

ബെൻ വൈറ്റ് ഇനി ആഴ്സണൽ താരം, 50 മില്യൺ ട്രാൻസ്ഫർ തുക

ബ്രൈറ്റന്റെ സെന്റർ ബാക്കയ ബെൻ വൈറ്റിനായുള്ള ആഴ്സണലിന്റെ ശ്രമങ്ങൾ വിജയം കണ്ടു. ആഴ്സണൽ ബ്രൈറ്റണ് സമർപ്പിച്ച മൂന്നാം ബിഡ് ബ്രൈറ്റൺ അംഗീകരിച്ചു. 50 മില്യൺ എന്ന വലിയ തുകയ്ക്കാണ് ട്രാൻസ്ഫർ നടക്കുന്നത്. താരം മെഡിക്കൽ പൂർത്തിയാക്കി കഴിഞ്ഞു. ഇന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തും. അവസാന കുറച്ച് സീസണുകളായി ആഴ്സണൽ ഡിഫൻസ് ശക്തമായിരുന്നില്ല. ബെൻ വൈറ്റിന് ആ പ്രശ്നം പരിഹരിക്കാൻ ആകും എന്ന് ക്ലബ് കരുതുന്നു.

കഴിഞ്ഞ സീസണിൽ ബ്രൈറ്റണായി നടത്തിയ മികച്ച പ്രകടനം വൈറ്റിനെ ഇംഗ്ലണ്ട് ടീമിലേക്ക് എത്തിച്ചിരുന്നു. 2014 മുതൽ ബ്രൈറ്റണ് ഒപ്പമുള്ള താരമാണ് വൈറ്റ്. കഴിഞ്ഞ സീസൺ വരെ പല ക്ലബുകളിലും താരം ലോണിൽ കളിച്ചു. ലോണിൽ കളിച്ച ക്ലബുകളിൽ ഒക്കെ ഡിഫൻസിന്റെ നെടും തൂണാകാൻ ബെൻ വൈറ്റിനായിരുന്നു.

Exit mobile version