Site icon Fanport

ബെൻ സ്റ്റോക്സ് വിരമിക്കൽ പിൻവലിക്കും, ഏകദിന ലോകകപ്പിൽ കളിപ്പിക്കും

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്‌സ് ഏകദിന ക്രിക്കറ്റിൽ തിരികെയെത്തും. സ്റ്റോക്സ് വിരമിക്കൽ പിൻവലിച്ച് ഇന്ത്യയിൽ നടക്കുന്ന എകസിന ലോകകപ്പിൽ പങ്കെടുക്കുമെന്ന് ദ ടെലഗ്രാഫ്  റിപ്പോർട്ട് ചെയ്യുന്നു. 2022 ജൂലൈയിൽ സ്റ്റോക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

സ്റ്റോക്സ് 23 08 15 10 39 24 805

നായകൻ ജോസ് ബട്ട്‌ലർ ആവശ്യപ്പെട്ടാൽ സ്റ്റോക്സ് ലോകകപ്പ് കളിക്കാൻ തയ്യാറാണെന്ന് റിപ്പോർട്ട് പറയുന്നു. ലോകകപ്പ് കളിക്കുക ആണെങ്കിൽ ചെന്നൈയുമായുള്ള ഐ പി എൽ കരാർ സ്റ്റോക്സ് റദ്ദാക്കും. അടുത്ത വർഷം ഐപിഎല്ലിന്റെ സമയത്ത് സ്റ്റോക്‌സ് കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സ്റ്റോക്സിനെ ഏകദിനത്തിൽ സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി മാത്രം തിരഞ്ഞെടുക്കാൻ ഇംഗ്ലണ്ട് തയ്യാറാണ്. 2022 ജൂലൈയിൽ തന്റെ ഹോം ഗ്രൗണ്ടായ ഡർഹാമിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സ്റ്റോക്‌സ് അവസാനമായി ഏകദിനം കളിച്ചത്. 2019ൽ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് കിരീടത്തിലേക്ക് എത്തിക്കുന്നതിൽ സ്റ്റോക്‌സ് നിർണായക പങ്ക് വഹിച്ചിരുന്നു.

Exit mobile version