താന്‍ ഇപ്പോളും ഏറ്റവും മികച്ച താരങ്ങളിലൊരാളെന്നാണ് തന്റെ വിശ്വാസം

റിസ്റ്റ് സ്പിന്നര്‍മാരായ യൂസുവേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ഫിംഗര്‍ സ്പിന്നര്‍മാരുടെ കരിയറുകള്‍ തകര്‍ത്തുവെന്നത് താന്‍ വിശ്വസിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ട് രവിചന്ദ്രന്‍ അശ്വിന്‍. പൊതുവേ ഒരു മിഥ്യ ധാരണയുണ്ട്, ചെറിയ ഫോര്‍മാറ്റില്‍ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്ക് അത്ര പ്രഭാവം ഉണ്ടാകില്ല എന്ന്. എന്നാല്‍ ഇത് തെറ്റാണ്. ലോകത്തില്‍ എത്രയോ മികച്ച ഫിംഗര്‍ സ്പിന്നര്‍മാര്‍ പിറന്നിട്ടുണ്ട്, അവര്‍ പരിമിത ഓവര്‍ ക്രിക്കറ്റില്‍ യഥേഷ്ടം തിളങ്ങുകയും ചെയ്തിട്ടിണ്ട്. തന്നെ സംബന്ധിച്ചിടത്തോളം താന്‍ ഇപ്പോളും ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാള്‍ തന്നെയാണെന്ന് ആണ് താന്‍ വിശ്വസിക്കുന്നത്.

ഐപിഎലില്‍ താന്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു. അത് തന്നെയാണ് തനിക്ക് നോട്ടിംഗാംഷയറില്‍ അവസരം ലഭിച്ചത്. അവിടെ തനിക്ക് കൂടുതല്‍ ബാറ്റിംഗ്-ബൗളിംഗ് അവസരം ലഭിക്കണമെന്നാണ് ആഗ്രഹം. കഴിഞ്ഞ വര്‍ഷം താന്‍ ഏകദിന ഫോര്‍മാറ്റ് ഇന്ത്യയ്ക്ക് കളിയ്ക്കാതെയായപ്പോള്‍ തനിക്ക് കളിയ്ക്കുവാനുള്ള അവസരം കുറഞ്ഞുവെന്നും അതാണ് തനിയ്ക്ക് പരിക്കുകള്‍ക്ക് കാരണമായതെന്നും അശ്വിന്‍ പറഞ്ഞു. കൂടുതല്‍ സമയം കളിയ്ക്കുവാന്‍ ലഭിച്ചാല്‍ ഈ പരിക്കുകള്‍ ഭേദമാകുമെന്നാണ് താന്‍ കരുതുന്നതെന്ന് അശ്വിന്‍ പറഞ്ഞു.

Exit mobile version