ബെൽജിയം-ഇംഗ്ലണ്ട് മത്സരം സമനിലയിൽ ആയാൽ കാർഡ് എണ്ണേണ്ടി വരും

- Advertisement -

അതെ ഇന്ന് ബെൽജിയവും ഇംഗ്ലണ്ടും നേരിട്ട് വരുമ്പോൾ ഗ്രൂപ്പ് ചാമ്പ്യന്മാരെ നിർണയിക്കാൻ വേണ്ടി ആദ്യമായി ഫെയർ പ്ലേ നിയമം ലോകകപ്പിൽ‌ എടുക്കേണ്ടി വന്നേക്കും. ഗ്രൂപ്പ് ജിയിൽ ഇപ്പോൾ ബെൽജിയവും ഇംഗ്ലണ്ടും രണ്ടിൽ രണ്ടും വിജയിച്ച് 6 പോയന്റുമായി ഒപ്പം നിൽക്കുകയാണ്. അതുകൊണ്ട് ഇന്ന് സമനിലയായാൽ ആര് എന്തടിസ്ഥാനത്തിൽ ഗ്രൂപ്പിൽ ഒന്നാമത് എത്തും എന്നതാണ് രസകരം.

ഒരേ പോയന്റാണെങ്കിൽ ആദ്യം നോക്കുക ഗോൾ ഡിഫറൻസാണ്. ഇരുടീമുകൾക്കും +6 ആണ് ഗോൾ ഡിഫറൻസ്. പിന്നെ നോക്കേണ്ടത് അടിച്ച ഗോളുകളാണ് അതും തുല്യം. ഇരുടീമുകളും 8 ഗോൾ വീതം. അപ്പോൾ ഇന്ന് സമനിലയായാൽ എങ്ങനെ ആര് ഗ്രൂപ്പ് ചാമ്പ്യന്മാരാകും? അപ്പോഴാണ് ഫെയർ പ്ലേ നിയമം ആവശ്യം വരിക. ഏറ്റവും കുറവ് മഞ്ഞ കാർഡുകൾ വാങ്ങിയ ടീമാകും ഗ്രൂപ്പിൽ ഒന്നാമത് എത്തുക. ഇപ്പോൾ ഇംഗ്ലണ്ടിന് രണ്ട് മഞ്ഞ കാർഡുകളും ബെൽജിയത്തിന് മൂന്ന് മഞ്ഞ കാർഡുമാണ് ഉള്ളത്. പുതിയ കാർഡുകൾ ഒന്നും പിറന്നില്ല എങ്കിൽ ഇംഗ്ലണ്ട് ഗ്രൂപ്പിൽ ഒന്നാമത് എത്തും.

ഇനി കാർഡുകളും തുല്യമാണെങ്കിൽ നറുക്കിലൂടെയാലും ഗ്രൂപ്പ് ചാമ്പ്യന്മാരെ തിരഞ്ഞെടുക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement