Site icon Fanport

ലുകാകുവിന്റെ ഇരട്ടഗോളിൽ ബെൽജിയത്തിന് ജയം

യുവേഫ നേഷൻസ് ലീഗിൽ ബെൽജിയത്തിന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്വിറ്റ്സർലാൻഡിനെ ബെൽജിയം പരാജയപ്പെടുത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. സ്വിസ്സിന്റെ ആശ്വാസ ഗോൾ മരിയോ ഗാവ്രനോവിച് നേടി.

ലോകകപ്പിന് ശേഷം ആദ്യമായാണ് ബ്രസൽസിൽ ബെൽജിയം ഇറങ്ങുന്നത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്നു ഗോളുകളും വീണത്. വിരസമായ ആദ്യ പകുതിക്ക് ശേഷം അമ്പത്തിയെട്ടാം മിനുട്ടിൽ ലുകാകു ആദ്യ ഗോൾ നേടി. ഏറെ വൈകാതെ ഗാവ്രനോവിച്ലൂടെ സ്വിസ് സമനില നേടി. എന്നാൽ എണ്പത്തിനാലാം മിനുട്ടിലെ ലുകാകുവിന്റെ ഗോൾ ബെൽജിയത്തിന് വിലയേറിയ മൂന്നു പോയന്റുകൾ നേടിക്കൊടുത്തു.

Exit mobile version