Picsart 24 07 13 11 31 33 511

ക്രിക്കറ്റ് ഇതിഹാസങ്ങൾക്ക് ആയി ബി സി സി ഐ ലീഗ് തുടങ്ങുന്നത് പരിഗണിക്കുന്നു

വിരമിച്ച മുൻ ക്രിക്കറ്റ് താരങ്ങൾക്ക് ആയി ബിസിസിഐ ഒരു ലീഗ് തുടങ്ങും എന്ന് റിപ്പോർട്ടുകൾ. ഇപ്പോൾ ലോകത്ത് മുൻ ക്രിക്കറ്റ് ഇതിഹാസങ്ങളെ ഉൾപ്പെടുത്തി നിരവധി ലീഗുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഒന്ന് ബി സി സി ഐയും തുടങ്ങണം എന്ന് മുൻ ക്രിക്കറ്റ് താരങ്ങൾ ആവശ്യപ്പെട്ടിരുന്നു‌. ഇത് ബി സി സി ഐ പരിഗണിക്കുകയാണ്‌.

ഇതിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ബിസിസിഐ സെക്രട്ടറി ജയ് ഷായെ കാണുകയും ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ മാതൃകയിൽ ഒരു ടൂർണമെൻ്റ് സംഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2025ലേക്ക് ഈ ലീഗ് യാഥാർത്ഥ്യമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ സ്വകാര്യ കമ്പനികൾ നടത്തുന്ന ലെജൻഡ്സ് ലീഗ് എല്ലാം സാമ്പത്തികമായി വലിയ ലാഭം ഉണ്ടാക്കുന്നുണ്ട്. ഒപ്പം ഇത്തരം മത്സരങ്ങൾ കാണാൻ ക്രിക്കറ്റ് പ്രേമികളും കൂടി വരികയാണ്.

Exit mobile version