Site icon Fanport

ശാൽകെയുടെ വല നിറച്ചു, ബുണ്ടസ് ലീഗ കിരീട പോരാട്ടത്തിൽ തിരികെയെത്തി ബയേൺ

ബുണ്ടസ് ലീഗ കിരീട പോരാട്ടത്തിലേക്ക് ഉഗ്രൻ ജയത്തോടെ തിരികെയെത്തി ബയേൺ മ്യുണിക്. ശാൽകെയെ സ്വന്തം മൈതാനത്ത് എതിരില്ലാത്ത 5 ഗോളുകൾക്ക് മറികടന്നാണ് അവർ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥനാകാരായ ലെയ്പ്സിഗുമായി കേവലം ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് ഉള്ളത്.

കളിയുടെ ആറാം മിനുട്ടിൽ ലെവൻഡസ്കിയുടെ ഗോളിൽ ലീഡ് എടുത്ത അവർ പിന്നീട് ആദ്യ പകുതിക്ക് പിരിയും മുൻപേ മുള്ളറിലൂടെ ലീഡ് രണ്ടാക്കി ഉയർത്തിയിരുന്നു. രണ്ടാം പകുതിയിൽ ശാൽകെക്ക് ഒരവസരം പോലും നല്കാതിരുന്ന ബയേണിന്റെ കളിക്കാർ 3 ഗോളുകളാണ് പിന്നീട് അടിച്ചു കയറ്റിയത്. ഗോരേട്സ്കയുടെ ബൈസിക്കിൽ കിക്കിൽ മൂന്നാം ഗോൾ നേടിയ അവർ പിന്നീട് തിയാഗോ, ഗനാബ്രി എന്നിവരുടെ ഗോളോടുകൂടി അഞ്ചു ഗോൾ നേട്ടം പൂർത്തിയാക്കി.

Exit mobile version