Site icon Fanport

മെയിൻസിനെ പരാജയപ്പെടുത്തി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് മെയിൻസിനെ പരാജയപ്പെടുത്തിയത്. തിയാഗോയും ഗോരേറ്സ്കയും ബയേണിന് വേണ്ടി ഗോളടിച്ചപ്പോൾ ജീൻ പോൾ ബോയറ്റിസാണ് ഗോളടിച്ചത്. ഈ വിജയത്തോടു കൂടി പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി ബയേൺ മ്യൂണിക്ക്.

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഇടപെടൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടിയത് ബയേൺ മ്യൂണിക്കാണ്. തിയാഗോയുടെ ഗോളാണ് വീഡിയോ അസിസ്റ്റന്റ് റഫറി അനുവദിക്കാതിരുന്നത്. എന്നാൽ ഏറെ വൈകാതെ ഗോരേറ്സ്കയുടെ തകർപ്പൻ ഗോളിലൂടെ ബിൻ മുന്നിലെത്തി. ജീൻ പോൾ ബോയറ്റിസ് തിരിച്ചടിച്ചപ്പോൾ മത്സരം കൂടുതൽ ആവേശകരമായി. എന്നാൽ വീണ്ടും തിയാഗോയിലൂടെ ബയേൺ വിജയം സ്വന്തമാക്കുകയായിരുന്നു.

Exit mobile version