Picsart 23 02 15 04 25 31 062

ബയേണ് മുന്നിൽ പി എസ് ജി സൂപ്പർനിര നിശബ്ദം, തുടർച്ചയായ മൂന്നാം തോൽവി

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽസിൽ ആദ്യ പാദത്തിൽ പാരീസിൽ ചെന്ന് പിഎസ്ജിയെ തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബയേൺ വിജയം. ലയണൽ മെസ്സിയും നെയ്മറും ആദ്യ ഇലവനിൽ ഉണ്ടായിരുന്നു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ പിഎസ്ജി പാടുപെടുന്നതാണ് ഇന്ന് കണ്ടത്. കൗണ്ടർ അറ്റാക്കുകൾക്കായി കാത്തിരിക്കുന്ന പി എസ് ജിയെ ആണ് സ്വന്തം ഹോം ഗ്രൗണ്ടിൽ കണ്ടത്. കൈലിയൻ എംബാപ്പെ ബെഞ്ചിലായിരുന്നു.

മത്സരത്തിന്റെ 53-ാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് അൽഫോൻസോ ഡേവീസ് നൽകിയ ഉജ്ജ്വലമായ ക്രോസിൽ നിന്ന് കിംഗ്‌സ്‌ലി കോമൻ ആണ് ബയേണായി ആയി ഗോൾ നേടിയത്. തുടർന്ന് എംബാപ്പെയെ പിഎസ്ജി കളത്തിൽർത്തിച്ചു. അതിനു ശേഷമണ് പി എസ് ജി ഉണർന്നു കളിച്ചത്. 82-ാം മിനിറ്റിൽ എംബപ്പെ ഒരു ഗോൾ നേടി എങ്കിലും ഗോൾ നിഷേധിക്കപ്പെട്ടു.

രണ്ടാം മഞ്ഞക്കാർഡ് ലഭിച്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡിനെ സ്റ്റോപ്പേജ് ടൈമിൽ നഷ്ടപ്പെട്ട മത്സരം ബയേണിന് തിരിച്ചടിയായി എങ്കിലും ബയേൺ വിജയം ഉറപ്പിച്ചു. രണ്ടാം പാദത്തിൽ ഇനി മ്യൂണിച്ചിൽ ചെന്ന് അത്ഭുതങ്ങൾ കാണിച്ചാലെ പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്നം ബാക്കിയാവുകയുള്ളൂ‌. പി എസ് ജിക്ക് ഇത് തുടർച്ചയായ മൂന്നാം പരാജയമാണ്.

Exit mobile version